Saturday, May 14, 2011


പ്രണയ മഴ

വരൂ,

വീണ്ടും മഴയില്‍ കളിക്കാം

വീണ്ടെടുക്കാം

പെയ്തു പോയ കര്‍ക്കിടകങ്ങള്‍

ഓര്‍ത്തെടുക്കാം

മഴയുടെ മതിലുകള്‍ക്കുള്ളിലെ

ഒളിത്താവളങ്ങള്‍

ഹൃദയതാളങ്ങള്‍

നോക്കി നില്‍ക്കാം

ചുറ്റിയടിച്ചുമ്മ വെച്ച് കാറ്റ്

പൂക്കളെ ചിത്ര ശലഭങ്ങളാക്കുന്നത്

ഒറ്റയായ വീടുകള്‍ക്ക് മുകളില്‍

സങ്കടച്ചിരി പെയ്തു

ഒറ്റ മനസുകള്‍ക്ക് മീതെ

പച്ച പൊതിഞ്ഞു

തോര്‍ന്നിട്ടും തോരാതെ

തീര്‍ന്നിട്ടും തീരാതെ

നീയും മഴയും...

2 comments:

  1. മഴ പെയ്തൊഴിഞ്ഞിട്ടില്ലെന്ന് ഈ വരികൾ സാക്ഷ്യപ്പെടുത്തുന്നു.

    ReplyDelete