Sunday, May 15, 2011



അല്‍ഷിമേഴ്സ്

മറവി

സ്നേഹത്തിന്റെ മരണം...

വാക്കുകള്‍ ,സ്വപ്നങ്ങള്‍ ‍,സൌഹൃദങ്ങള്‍

കാലത്തോടൊപ്പം അടക്കിയ കുടീരം ...

ഇടയ്ക്കിടെ തുറന്നു നോക്കാതിരിക്കുക .

പഴകിയ ഗന്ധം ഒന്നും തിരികെ തരുന്നില്ല .

ഓര്‍മ്മ ദിനങ്ങള്‍ കുറിക്കാതിരിക്കുക ;

അവ പരേതരുടെ ബലി ദിനങ്ങളേക്കാള്‍ വ്യര്‍ത്ഥം

പെരുന്നാള്‍ക്കടയില്‍ നിന്ന് കുപ്പിവള,

പകരം കിട്ടിയ സ്ലേറ്റു പച്ച,

അയല്‍പക്കത്തെ അടുക്കള വിളമ്പിയ പായസം,

സ്വപ്നങ്ങള്‍ കൈമാറിയ ചെറു മിന്നല്‍ നോട്ടങ്ങള്‍ ,

തോട്ടിലെ മാനത്തുകണ്ണികളുടെ ഇക്കിളിയില്‍

പൊട്ടി വിടര്‍ന്ന യൌവനം,

കൊലമരത്തിലെക്കു നടന്ന വിപ്ലവകാരിക്കായി

കണ്ണീര്‍ബലി തീര്‍ത്ത രാവുകള്‍ .....
കാലത്തോടൊപ്പം അടക്കിയ കുടീരം...

മറവി ,

സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം ...

7 comments:

  1. കവിത ഇഷ്ടമായി. സമൂഹത്തിനു അത്ഷിമേർസ് ബാധിക്കുന്നുവോ എന്ന് സഖാവിനു തോന്നുന്നുണ്ടോ?

    ReplyDelete
  2. സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം ...
    ഓര്‍മ്മ ദിനങ്ങള്‍ കുറിക്കാതിരിക്കുക ;

    നന്നായിരിക്കുന്നു !!!!

    ReplyDelete
  3. മറവി ,

    സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം

    ReplyDelete
  4. ചില മറവികള്‍ അനുഗ്രഹമാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ ആവുമോ? ഓര്‍മ്മകളില്ലാത്ത ഒരു സമൂഹമാകാതിരിക്കട്ടെ :

    ആശംസകള്‍

    ReplyDelete
  5. തോട്ടിലെ മനത്തുകണ്ണികളുടെ ഇക്കിളിയിൽ പൊട്ടിവിടർന്ന യൗവനം--മനോഹരം

    ReplyDelete