--
മുറിവിന്റെ മുറി
മുന്നില്‍ ഏകാന്തതയിലേക്ക് തുറക്കും
മുറിവിന്റെ വാതിലുകള്‍ ,
പച്ചയും ചുവപ്പും വരിയിട്ട
നീണ്ട വഴികള്‍ ,
കാറ്റിനൊപ്പം നൃത്തം വെയ്ക്കും
വെളുത്ത നിഴലുകള്‍ ,
രസമാപിനിയുടെ ലിഖിതങ്ങളില്‍
മുങ്ങിപ്പൊങ്ങി മിടിപ്പുകള്‍
ഒടുവിലിടം തേടിക്കുറിച്ചു
ജീവന്റെ കണക്കുകള്‍ ,
ശാസമടക്കി ചുവരില്‍ ഒരു കീറ് വെയില്‍ ,
ജനലിലെ ആകാശച്ചതുരത്തില്‍
ജീവലോകത്തേക്കൊരു ദൂരക്കാഴ്ച ,
വന്കിടങ്ങുകള്‍ക്ക് മേല്‍ കാരുണ്യത്തിന്‍ നൂല്‍ വള്ളിയില്‍
സായാഹ്ന സന്ദര്‍ശനങ്ങള്‍
ശീതീകരിച്ച സ്പര്‍ശം,സൌജന്യച്ചിരികള്‍
വീടെത്താനുള്ള വെമ്പല്‍
വിശപ്പ്,പ്രണയം,വാത്സല്യം
കാത്തിരിക്കും ജീവിതത്തുടിപ്പുകള്‍ ,
രോഗിക്കിടക്കയുടെ നിര്‍മമതയില്‍
നോവിന്റെ ഇടവേള തേടി ചുമ്മാ കിടപ്പ് ,
കൂടെയുണ്ടെന്ന വാക്കും പടിയിറങ്ങിയ സന്ധ്യയില്‍
നിശാശലഭങ്ങള്‍ കാവല്‍ .
രോഗിയായിരിക്കുക എന്നതിനേക്കാള്‍ ഭീകരമാണു അതു നല്‍കുന്ന ഏകാന്തത..ആ ഏകാന്തതയുടെ വിറങ്ങലിച്ച അവസ്ഥ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു
ReplyDeleteനന്ദി...
Kavi idayku MP yum aaavum alle ?!!!
ReplyDeleteഎകാന്തതയെ തീവ്രമായി അവതരിപ്പിച്ചു.
ReplyDelete