Saturday, July 9, 2011


--
മുറിവിന്റെ മുറി

മുന്നില്‍ ഏകാന്തതയിലേക്ക് തുറക്കും

മുറിവിന്റെ വാതിലുകള്‍ ,

പച്ചയും ചുവപ്പും വരിയിട്ട

നീണ്ട വഴികള്‍ ,

കാറ്റിനൊപ്പം നൃത്തം വെയ്ക്കും

വെളുത്ത നിഴലുകള്‍ ,

രസമാപിനിയുടെ ലിഖിതങ്ങളില്‍

മുങ്ങിപ്പൊങ്ങി മിടിപ്പുകള്‍

ഒടുവിലിടം തേടിക്കുറിച്ചു

ജീവന്റെ കണക്കുകള്‍ ,

ശാസമടക്കി ചുവരില്‍ ഒരു കീറ് വെയില്‍ ,

ജനലിലെ ആകാശച്ചതുരത്തില്‍

ജീവലോകത്തേക്കൊരു ദൂരക്കാഴ്ച ,

വന്കിടങ്ങുകള്‍ക്ക് മേല്‍ കാരുണ്യത്തിന്‍ നൂല്‍ വള്ളിയില്‍

സായാഹ്ന സന്ദര്‍ശനങ്ങള്‍

ശീതീകരിച്ച സ്പര്‍ശം,സൌജന്യച്ചിരികള്‍

വീടെത്താനുള്ള വെമ്പല്‍

വിശപ്പ്‌,പ്രണയം,വാത്സല്യം

കാത്തിരിക്കും ജീവിതത്തുടിപ്പുകള്‍ ,

രോഗിക്കിടക്കയുടെ നിര്‍മമതയില്‍

നോവിന്റെ ഇടവേള തേടി ചുമ്മാ കിടപ്പ് ,

കൂടെയുണ്ടെന്ന വാക്കും പടിയിറങ്ങിയ സന്ധ്യയില്‍

നിശാശലഭങ്ങള്‍ കാവല്‍ .

3 comments:

  1. രോഗിയായിരിക്കുക എന്നതിനേക്കാള്‍ ഭീകരമാണു അതു നല്‍കുന്ന ഏകാന്തത..ആ ഏകാന്തതയുടെ വിറങ്ങലിച്ച അവസ്ഥ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു
    നന്ദി...

    ReplyDelete
  2. എകാന്തതയെ തീവ്രമായി അവതരിപ്പിച്ചു.

    ReplyDelete