ഗുൽമോഹറിന്റെ വേരു തേടിയ യാത്രയിൽ
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
ഊഞാൽപ്പാട്ടിന്റെ ഹാങ്ങോവറിൽ
സ്വയം ഒടുങ്ങിയത്..,മുല്ലപ്പൂ മണക്കുന്ന ഇടവഴിയിൽ
കളഞ്ഞു പോയത്..,
കാക്കപ്പൂവിനും കദളിക്കുമൊപ്പം നാടുവിട്ടത് ..
ഇടിമിന്നലിന്റെ പൂമരങ്ങൾ ,
കൊടുങ്കാറ്റിന്റെ പ്രാചീന ഗുഹകൾ ,
മഴയുടെ നീണ്ട ഇടനാഴികൾ പകുത്തെടുത്തത് ,
പ്രണയത്തിന്റെ ലാവാ പ്രവാഹം
നെടുകേ പിളർന്നത്..,
സൌഹൃദക്കൂട്ടത്തിൽ നിന്നൊരരൂപി ചോദിച്ചു ;
ഹൃദയ ശേഖരണമാണല്ലോ നിന്റെ വിനോദം.. ?
കൂട്ടുകാരാ , ഉടലിന്റെ അദൃശ്യതയിൽ
ഹൃദയ ശേഖരണമാണല്ലോ നിന്റെ വിനോദം.. ?
കൂട്ടുകാരാ , ഉടലിന്റെ അദൃശ്യതയിൽ
നിന്റെ വാക്കുകളുദാരം , പ്രണയനിർഭരം ,
എങ്കിലും പ്രണയസങ്കേതങ്ങളുടെ
ചുരുക്കെഴുത്തുകൾ അതിപുരാതനം ,
വായിച്ചെടുക്കാം
രതി കാമനകളുടെ ക്ലാവു മണം,
പ്രണയം ട്രപ്പീസിന്റെ മെയ്യൊതുക്കമല്ല ..,
കടം കൊണ്ട വാക്കുകളുടെ ധൂർത്തല്ല ,
അഴിമുഖത്തിന്റെ നിലയ്ക്കാത്ത സംഘർഷം ,
നിന്റെ ചൂണ്ടു വിരൽത്തുമ്പു കൊണ്ടല്ല ,
പ്രണയം കൊണ്ടു നീ പ്രണയം തേടണം ,
ഗുൽമോഹറിന്റെ വേരു തേടിയ യാത്രയിൽ
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
ചോര വാർന്നത് ...
പ്രണയം വാർന്നത് ...
പ്രണയം കൊണ്ടു നീ പ്രണയം തേടണം ,
ReplyDeleteതേടണം,
അഴിമുഖത്തിന്റെ നിലയ്ക്കാത്ത സംഘർഷം..
:)
“നിന്റെ ചൂണ്ടു വിരൽത്തുമ്പു കൊണ്ടല്ല ,
ReplyDeleteപ്രണയം കൊണ്ടു നീ പ്രണയം തേടണം ”
നല്ല വരികൾ സീമച്ചേച്ചീ!
"പ്രണയം കൊണ്ടു നീ പ്രണയം തേടണം"
ReplyDeleteഈ വരി എനിക്കിഷ്ടമായി.
"ട്രപ്പീസിന്റെ മെയ്യൊതുക്കമല്ല ..,
ReplyDeleteകടം കൊണ്ട വാക്കുകളുടെ ധൂർത്തല്ല..."
hmm
പ്രണയതരളിതമല്ലാത്തൊരു പ്രണയകവിത, എങ്കിലും പ്രണയവാഹി. എറിച് ഫ്രോം പറഞ്ഞ പോലെ it's not falling in love but standing up in love. നന്നായിട്ടുണ്ട് കവിത.
ReplyDeleteഎങ്കിലും പ്രണയസങ്കേതങ്ങളുടെ
ReplyDeleteചുരുക്കെഴുത്തുകൾ അതിപുരാതനം ,
വായിച്ചെടുക്കാം
രതി കാമനകളുടെ ക്ലാവു മണം,
പ്രണയം ട്രപ്പീസിന്റെ മെയ്യൊതുക്കമല്ല ..,
കടം കൊണ്ട വാക്കുകളുടെ ധൂർത്തല്ല ,
അഴിമുഖത്തിന്റെ നിലയ്ക്കാത്ത സംഘർഷം
-നല്ല വരികൾ
ആകപ്പാടെ ഇടിമിന്നലിന്റെ പൂമരം തന്നെ..
ReplyDeleteഅഭിനന്ദനങ്ങൾ..
കവിത സുന്ദരം..ഹൃദ്യം...
ReplyDeleteരതി കാമനകളുടെ ക്ലാവു മണം,
ReplyDeleteപ്രണയം ട്രപ്പീസിന്റെ മെയ്യൊതുക്കമല്ല ..,
മനോഹരം.