
ഗുൽമോഹറിന്റെ വേരു തേടിയ യാത്രയിൽ
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
ഊഞാൽപ്പാട്ടിന്റെ ഹാങ്ങോവറിൽ
സ്വയം ഒടുങ്ങിയത്..,മുല്ലപ്പൂ മണക്കുന്ന ഇടവഴിയിൽ
കളഞ്ഞു പോയത്..,
കാക്കപ്പൂവിനും കദളിക്കുമൊപ്പം നാടുവിട്ടത് ..
ഇടിമിന്നലിന്റെ പൂമരങ്ങൾ ,
കൊടുങ്കാറ്റിന്റെ പ്രാചീന ഗുഹകൾ ,
മഴയുടെ നീണ്ട ഇടനാഴികൾ പകുത്തെടുത്തത് ,
പ്രണയത്തിന്റെ ലാവാ പ്രവാഹം
നെടുകേ പിളർന്നത്..,
സൌഹൃദക്കൂട്ടത്തിൽ നിന്നൊരരൂപി ചോദിച്ചു ;
ഹൃദയ ശേഖരണമാണല്ലോ നിന്റെ വിനോദം.. ?
കൂട്ടുകാരാ , ഉടലിന്റെ അദൃശ്യതയിൽ
ഹൃദയ ശേഖരണമാണല്ലോ നിന്റെ വിനോദം.. ?
കൂട്ടുകാരാ , ഉടലിന്റെ അദൃശ്യതയിൽ
നിന്റെ വാക്കുകളുദാരം , പ്രണയനിർഭരം ,
എങ്കിലും പ്രണയസങ്കേതങ്ങളുടെ
ചുരുക്കെഴുത്തുകൾ അതിപുരാതനം ,
വായിച്ചെടുക്കാം
രതി കാമനകളുടെ ക്ലാവു മണം,
പ്രണയം ട്രപ്പീസിന്റെ മെയ്യൊതുക്കമല്ല ..,
കടം കൊണ്ട വാക്കുകളുടെ ധൂർത്തല്ല ,
അഴിമുഖത്തിന്റെ നിലയ്ക്കാത്ത സംഘർഷം ,
നിന്റെ ചൂണ്ടു വിരൽത്തുമ്പു കൊണ്ടല്ല ,
പ്രണയം കൊണ്ടു നീ പ്രണയം തേടണം ,
ഗുൽമോഹറിന്റെ വേരു തേടിയ യാത്രയിൽ
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;
ചോര വാർന്നത് ...
പ്രണയം വാർന്നത് ...






