നെഞ്ചിൽ മുറിവേറ്റ പോരാളി .
ഒത്തു തീർപ്പിന്റെ ബലിമൃഗങ്ങൾ ....
ആയുധം വെച്ചു കീഴടങ്ങിയവർ ....
പരാജയത്തിൽ പിന്തിരിഞ്ഞവർ ...
അവക്കിടയിൽ ഞാനേകാകി ...
ഞാനൊരു പോരാളി.....;
നെഞ്ചിൽ മുറിവേറ്റ പോരാളി .കുറ്റിക്കാട്ടിൽ പിച്ച വെക്കാത്ത ബാല്യത്തിൻ
പിച്ചിച്ചീന്തിയ ശവം .....
തെരുവിൽ സംസ്ക്കാര ഘോഷയാത്രാമേളം
നിന്ദിതർക്കും പീഡിർതക്കും
പൊങ്കാല മഹോത്സവം ....
വാർത്തകൾക്കിടയിൽ അക്ഷരത്തെറ്റായ്
ആത്മബലികൾ.....
പോരാളികൾ ഉറക്കമാണ്....
ഇന്ന് ഞാനെന്നമ്മക്കു കൂട്ട് ......
ചേച്ചിക്കു സ്നേഹം .....
കൂട്ടുകാരിക്കവസാനത്തെ പ്രതീക്ഷ .....
ഞാനൊരു പോരാളി....;
രാജാവിനെതിരെ പട നയിക്കുംസേനാനായാകാൻ.....
ഇരുൾ വീണ ശിബിരങ്ങളിൽ
ഇന്ന് പടയൊരുക്കം ....
ആത്മപീഡനത്തിന്റെ തടവുകാരെ
സ്വതന്ത്രരാക്കുന്നു .....
വില പേശുന്ന യൌവ്വനത്തെ മടക്കിവിളിക്കുന്നു ...
പടനിലത്തിൽ പോരാളികൾ
പുനർജ്ജനിക്കുന്നു......;
പുനർജ്ജനിക്കുന്നു......;
കണ്ണീർ വീണ വഴികളിലാരോ
രക്തപുഷ്പം വിതറുന്നു ......
ആഭാസ നിശാ സമരം നടന്ന സെക്രട്ടേറിയറ്റ് പടിക്കല്‍ റ്റീച്ചറും കൂട്ടരും അടിച്ചുതളിക്കായി ചൂലുമായി പടനയിച്ച് പൊരുതിയത് ഓര്‍മ്മവരുന്നു.
ReplyDeleteപോരാളിക്ക് അഭിവാദ്യങ്ങൾ!
ReplyDelete(രാജ്യസഭയിലും തുടരട്ടെ പോരാട്ടം! അഭിനന്ദനങ്ങൾ സീമച്ചേച്ചീ..)
ജയൻ ദാമോദരൻ
അവക്കിടയിൽ ഞാനേകാകി ?
ReplyDeleteഅവർക്കിടയിൽ ?
Best wishes...!!!
ReplyDeleteRED SALUTE
ReplyDeleteകൊള്ളാം ....
ReplyDeleteഎന്നാണ് നമ്മള് എല്ലാവരും. ഒരേ സ്വപ്നം കണ്ടു തുടങ്ങുന്നത്. എന്നാണു അന്യന്റെ വാക്കുകള്‍ സംഗീതമായ് നമ്മള് എല്ലാവരും ശ്രവിക്കുന്നത്. എന്നാണ് ഉപാധിയില്ലാത ഒരു പോരാളിയെ നമ്മള്‍ക്കു ലഭിക്കുന്നത് റ്റീച്ചര്‍. എം.കെ. ഹരികുമാര്‍ അക്ഷരജാലകത്തില്‍ എഴുതിക്കണ്ടപ്പോഴാണ് ടീച്ചര്‍ കവയിത്രിയാണെന്ന് മനസ്സിലാക്കുന്നത്.
ReplyDelete