രുചിയുടെ പരീക്ഷണശാലയിൽ
ഗണിതമെന്നെ വല്ലാതെ വലയ്ക്കുന്നു.
ചപ്പാത്തിയുടെ വട്ടം,
അവിയൽ കഷ്ണങ്ങളുടെ അനുപാതം,
മസാലച്ചേരുവകളുടെ അസംഖ്യം സാദ്ധ്യതകൾ ..
അടുപ്പിൽ തിളച്ചു തൂവുന്ന പാൽ
ഭൌതിക ശാസ്ത്രവും ....
പുളിച്ചു പൊങ്ങിയ തൈര്‍ ;
രസതന്ത്രവും പഠിപ്പിയ്ക്കുന്നു .....
ജീവചക്ക്രത്തിന്റെ ഓരത്ത് നിന്നെന്നെ
കൈ കാട്ടി വിളിച്ച സ്നേഹവും ;
എണ്ണയിൽ മൊരിയാൻ തയ്യാറെടുക്കുന്നു....
പച്ചക്കറിയുടെ സാമൂഹ്യപദവിയും
അരിയുടെ സാമ്പത്തിക ശാസ്ത്രവും
ഭക്ഷണത്തിന്റെ വർഗ്ഗ ബന്ധം പറഞ്ഞു തന്നു..
ഇത് രുചിയുടെ അനന്തരൂപങ്ങൾ
തേടിയുള്ള കൊടുംതപസ്യ .....
അടുപ്പിൽ ഒരു ദോശ വട്ടത്തിലാകാൻ കോമ്പസ് തേടുന്നു ...
അപൂർവ്വ ചേരുവകളുടെ സ്നേഹസൗഹാർദ്ദങ്ങളിൽ
സാംബാർ നിറഞ്ഞു തുളുമ്പുന്നു .
ഞാൻ രചനയിലാണ്
വൃത്തത്തിൽ .... നീളത്തിൽ .... ചതുരത്തിൽ ...
ചപ്പാത്തിയുടെ വട്ടം,
അവിയൽ കഷ്ണങ്ങളുടെ അനുപാതം,
മസാലച്ചേരുവകളുടെ അസംഖ്യം സാദ്ധ്യതകൾ ..
അടുപ്പിൽ തിളച്ചു തൂവുന്ന പാൽ
ഭൌതിക ശാസ്ത്രവും ....
പുളിച്ചു പൊങ്ങിയ തൈര്‍ ;
രസതന്ത്രവും പഠിപ്പിയ്ക്കുന്നു .....
ജീവചക്ക്രത്തിന്റെ ഓരത്ത് നിന്നെന്നെ
കൈ കാട്ടി വിളിച്ച സ്നേഹവും ;
എണ്ണയിൽ മൊരിയാൻ തയ്യാറെടുക്കുന്നു....
പച്ചക്കറിയുടെ സാമൂഹ്യപദവിയും
അരിയുടെ സാമ്പത്തിക ശാസ്ത്രവും
ഭക്ഷണത്തിന്റെ വർഗ്ഗ ബന്ധം പറഞ്ഞു തന്നു..
ഇത് രുചിയുടെ അനന്തരൂപങ്ങൾ
തേടിയുള്ള കൊടുംതപസ്യ .....
അടുപ്പിൽ ഒരു ദോശ വട്ടത്തിലാകാൻ കോമ്പസ് തേടുന്നു ...
അപൂർവ്വ ചേരുവകളുടെ സ്നേഹസൗഹാർദ്ദങ്ങളിൽ
സാംബാർ നിറഞ്ഞു തുളുമ്പുന്നു .
ഞാൻ രചനയിലാണ്
വൃത്തത്തിൽ .... നീളത്തിൽ .... ചതുരത്തിൽ ...
ഇതു വളരെ നന്നായിരിക്കുന്നു....
ReplyDeleteആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാര്‍....
ReplyDeleteരുചിയുടെ പരീക്ഷണശാല....
ReplyDeleteരചന നന്നായി...
കൊള്ളാം...
ReplyDeleteകവിതയുടെ ആകൃതി തേടലും,
കവിയുടെ ആകുലതകളും...!
കൊള്ളാം... സഖാവേ
ReplyDeleteഅടുപ്പിൽ ഒരു ദോശ വട്ടത്തിലാകാൻ കോമ്പസ് തേടുന്നു
ReplyDeleteഇതെനിക്ക് നന്നായി ബോധിച്ചു
"സാമ്പാറില്‍" മാത്രമല്ല "ബീഫ് ഫ്രൈയിലും" ഉണ്ട് അപൂര്‍വ്വ ചേരുവകളുടെ സ്നേഹസൌഹാര്‍ദ്ദം. :)
ReplyDeleteവട്ടത്തിലും,നീളത്തിലും,ചതുരത്തിലുമൊക്കെ ജീവിതമിങ്ങനെ പാകപ്പെടുന്നത് ഇഷ്ടപ്പെട്ടു.ചേരുവകളൊക്കെ പാകത്തിനാവട്ടെ..:)
ReplyDeleteകൊള്ളാം.. കവിതയിലെ കണക്കും ഭൌതീകശാസ്ത്രവും അത് പോലെ എഴുത്തിന്റെ രസതന്ത്രവും രസിച്ചു.. നന്നായി
ReplyDeleteപച്ചക്കറിയുടെ സാമൂഹ്യപദവിയും
ReplyDeleteഅരിയുടെ സാമ്പത്തിക ശാസ്ത്രവും
ഭക്ഷണത്തിന്റെ വര്‍ഗ്ഗ ബന്ധം പറഞ്ഞു തന്നു..
ഇത് രുചിയുടെ അനന്തരൂപങ്ങള്‍
-കവിത മനോഹരമായിട്ടുണ്ട്
പച്ചക്കറിയുടെ സാമൂഹ്യപദവിയും
ReplyDeleteഅരിയുടെ സാമ്പത്തിക ശാസ്ത്രവും
ഭക്ഷണത്തിന്റെ വര്‍ഗ്ഗ ബന്ധം പറഞ്ഞു തന്നു..
ഇത് രുചിയുടെ അനന്തരൂപങ്ങള്‍
-കവിത മനോഹരമായിട്ടുണ്ട്
എന്തെന്തു സാധ്യതകളിലാണ് ജീവിതവും കവിതയും ഇഴചേരുന്നത്.
ReplyDeleteവെന്തു തീരാത്ത
മുഴുവൻ വുമൺഫ്രൈകൾ
വീടടപ്പിൽ നിന്ന് തെരുവിലെക്കിറങ്ങിയോടുമ്പോൾ
ഞാനീ കവിത അവർക്കു വേണ്ടി ഉറക്കെയുറക്കെ വായിക്കും.
Seema chechi,
ReplyDeleteThe poem blends the women life with the social stratum where many among strive to get through mightly. You had won the goal.
congrats for beautiful poem.
It is the real picturisation where a social consciousness of a woman evolves.
bestwishes for your all endevours
regards
sandhya
വാഹ് വാഹ് വാഹ് ...അത്യുഗ്രന്‍ .....
ReplyDeleteമനോഹരം
ReplyDeleteഡ്രോയിംഗ് റൂമില്‍ നിന്ന്, ഓഫിസ് റൂമിലേക്ക് തിരക്കിട്ട് പോകുന്ന നേരത്തും, അടുക്കളയിലേക്ക് ഒന്ന് ഒളികണ്ണിട്ടു നോക്കാനും സമയം കിട്ടുന്നുണ്ട് അല്ലെ .. വല്ലപ്പോഴും ഒന്ന് കയറാനും ശ്രമിക്കണേ ...
ReplyDeleteസഖാവേ, നന്നായിരിക്കുന്നു .. ഈ സൈറ്റ് ഞാന്‍ കണ്ടിരുന്നില്ല.. കലാകൌമുദിയിലാണ് ആദ്യം വായിച്ചതു.
"..... പച്ചക്കറിയുടെ സാമൂഹ്യപദവിയും
അരിയുടെ സാമ്പത്തിക ശാസ്ത്രവും
ഭക്ഷണത്തിന്റെ വർഗ്ഗ ബന്ധം പറഞ്ഞു തന്നു....."
പരിചിതമായ ബിംബങ്ങള്‍ ഉപയോഗിച്ച്, സമകാലീന സാമൂഹ്യ യഥാര്ത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ടെക്നിക് നന്നായിരിക്കുന്നു.
എത്ര കുഴിച്ചാലും മതിയാക്കരുത്
ReplyDeleteഭാഷയുടെ സൌന്ദര്യം തേടുമ്പോൾ.
അനുഭവത്തിന്റെ അടിത്തട്ടിലെവിടെയോ ആണത്.
ഒടുവിലത് കണ്ടെത്തുക തന്നെ വേണം.
“ഞാൻ രചനയിലാണ്
വൃത്തത്തിൽ .... നീളത്തിൽ .... ചതുരത്തിൽ ...“
സന്തോഷം